സമയമിനി വളരെ കുറച്ചെ ഉള്ളു
ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ട് ബാക്കി
സ്വപ്നങ്ങളായി പറത്തി വിട്ടവയില്‍ കുറെ ഇനിയും
ദുഃങ്ങളായി തിരികെയെത്താനുണ്ട് ബാക്കി
ചോരയൊലിക്കുന്ന ഹൃദയത്തില്‍ ഇനിയും
മുറിവുകള്‍ക്കായി ഇടമുണ്ട് ബാക്കി
നിങ്ങളുടെ സൗഹൃദം ലഹരിയാണെനിക്ക്
കുറെ ദൂരം നിങ്ങള്‍ക്കൊപ്പം നടക്കാനുണ്ട് ബാക്കി
ഇവിടം വിട്ട ദൂരെക്കൊന്നും പോയ്ക്കളയരുത്
ഒരു പക്ഷെ ആത്മാവ് നിങ്ങളോടിങ്ങനെ പറയും
ഒരു സുഹൃത്തിന്റെ ചിതയെരിയാനുണ്ട് ബാക്കി
........................ (മോയിന്‍ ഖാന്‍ എന്ന സുഹൃത്തിനു വേണ്ടി എഴുതിയ നാല് വരി ശായരിയുടെ മലയാളം )
2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച
2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച
പറയാന്‍ മറന്നത്...................

ഒരു നിമിഷം കൂടി നിന്നിട്ട് പോകൂ ..
നിങ്ങളില്‍ ആരെങ്കിലും അവളോട്
പറയണം എന്നെ പ്രണയിക്കാന്‍ ...
എന്നെ കുളിപ്പിക്കുപോള്‍ താഴെവീനുടഞ്ഞ
കണ്ണട സൂക്ഷിച്ചു വെയ്ക്കാന്‍ ...
നിങ്ങളില്‍ ആരെങ്കിലും അവളോട്
പറയണം എനിക്കവളോട് പ്രണയമായിരുന്നുവെന്നു ...
ഒരിക്കലെങ്കിലും ഇവിടെവന്നു എന്നെക്കാണാന്‍ .
ഒരിക്കലെങ്കിലും ഇവിടെവന്നു എന്നെക്കാണാന്‍ .
എനിക്കുവെണ്ടി തിരി കൊളുത്ത്തരുതെന്നു...
മറക്കാതെ പറയണേ .
തീരെ ശ്രദ്ധ ഇല്ലാത്തവാളാണ് കൈ പൊള്ളും ...
ഇനി നിങ്ങള്‍ പോയിക്കൊള്ളുക.
നിങ്ങളിട്ട ഓരോ പിടി മണ്ണിനും നന്ദി.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
