ബലി
********
വിളറിവെളുത്ത
പകലുകളിൽ ,
വിശപ്പുതിളച്ച
വെയിലുകളിൽ ,
തോറ്റു തളർന്ന
വൈകുന്നേരങ്ങളിൽ ,
ലഹരിപെറ്റ
സന്ധ്യകളിൽ ,
മുഷിഞ്ഞുനാറിയ
രാത്രികളിൽ ,
മുറിഞ്ഞു പോയ
സ്വപ്നങ്ങളിൽ ,
എന്റെ തൊണ്ടയിൽ
കുരുങ്ങിപ്പോയ
പക്ഷിയാണ് പ്രണയം
എള്ളും ഉണക്കരിയും
കുഴച്ചൊരുരുള നീ മാറ്റിവെക്കുക
ബലിക്കല്ലിൽ തലതല്ലിചത്ത
ചിറകുകൾക്കു് . . . . .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ