അസിർ അൽ ഷൗഖ് . .
***********************
ഇനിയന്റെ തടവറയൊരുക്കിക്കൊള്ളുക !
കൈകാലുകളിലേക്കുള്ള
ചങ്ങലകൾ വിളക്കിച്ചേർക്കുക .
കരിന്തേളുകളെയും
പഴുതാരകളെയും അത്രത്തോളം മാരകമായ ഇരുട്ടിനെയുംകൊണ്ട് എന്റെ കിടപ്പുമുറിയൊരുക്കുക . .
പകരം ,
ഇന്നൊരു രാത്രി
മാത്രമീ
വിരഹത്തിന്റെ
നോവൊന്നകറ്റിത്തരിക,
*റബബാഹും
*സന്തൂറുകളും പാടട്ടെ
വീഞ്ഞുഭരണികൾക്കു
മത്തുപിടിക്കട്ടെ . .
ബനിയാസിന്റെ
മരുപ്പച്ചകൾ മുഴുവൻ
പനിനീർപൂക്കൾ വിരിയട്ടെ .
ഹേ ,ഉണങ്ങിയ ഘാഫ് മരത്തിന്റെ കുറ്റികളോളം നിശബദതയിലേക്ക് ഉറഞ്ഞുപോയ കാവവൽ ഭടൻമാരെ
നിങ്ങൾക്കറിയുമോ?
ഈ ഇരുട്ടറകളെ
പകലുപോലെ വെളിച്ചമുള്ളതാക്കാനെനിക്കറിയാം
നിങ്ങളുടെ ചങ്ങലകൾകൊണ്ട് തളയ്ക്കാനാവാത്ത
ഉയരത്തിലെനിക്കു പറക്കാനറിയാം
ഇത്രമേൽ ഞാൻ ആത്മാവിന്റെ തടവുകാരനായിരുന്നില്ലെങ്കിൽ ,
ഇത്രമേൽ ഞാൻ പ്രണയത്തിന്റെ തടവുകാരനായിരുന്നില്ലെങ്കിൽ
നാളെ ,
മഞ്ഞുതുള്ളികൾ പുണരുന്നത് സ്വപ്നം കണ്ടുുണരുന്ന ഈന്തപ്പനകളോട്
നിങ്ങൾ ഉറക്കെ വിളിച്ചുപറയണം ഇയാൾ
പ്രണയത്തിന്റെ തടവുകാരനായിരുന്നുവെന്ന് ,
വിരഹത്തിന്റെ വിഷം കുടിച്ചവനായിരുന്നെന്ന് .
ആത്മാവിന് ഉടയാടകൾ വേണ്ടാത്ത ഈ അവസാന യാമത്തിൽ ഞാനിതാ,
ഉsലഴിച്ച് പ്രണയത്തയും അതിനെ ചുറ്റിയിരിക്കുന്ന നീലവെളിച്ചത്തെയും സ്വതന്ത്രമാക്കുന്നു.
-----------------------------------------------------
**രണ്ട് അറേബ്യൻ സംഗീത ഉപകരണങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ