2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഓര്‍മ

കതിരറ്റ് കന്നിന്നുണങ്ങും
വൈകോല്‍ തുരു‌മ്പിനും
താന്‍, ഞാറായ നാളില്‍
നെറ്കയിലെറ്റു വാങ്ങിയ
നറു മഞ്ഞുതുള്ളിയാണോര്‍മ്മ
.
പുഴയ്ക്കു നിറവാണോര്‍മ
നിറവിന്റെയിരുപുറം വിരിയിച്ച
നൂറു നൂറ്‌ പൂക്കളണോര്‍മ
.
ഓണത്തി നോണതപ്പനോര്‍മ
ഓണമോരിക്കലും ഉണ്ണാത്ത കോരന്
കുമ്പിളില്‍ കിട്ടുന്ന കഞ്ഞിതന്നോര്‍മ
.

മണ്ണിന്നു മഴയാണോര്‍മ
കുളിരുന്നോരായിരം തുള്ളിയായ്
പുല്‍കുന്ന പ്രണയമഴയയോരോര്‍മ
.
എന്‍ കുഞ്ഞേ ,
എനിക്ക് നീയാണോര്‍മ
നിന്നരിപല്ലര്‍ത്ത്തി നീ വിരിയിച്ച
കുഞ്ഞു പൂക്കളാണോര്‍മ

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ചെരുപ്പുകുത്തി പറയുന്നതെന്തെന്നാല്‍ .......










നിങളുടെ നഗത്തിലെ
തീവണ്ടിയപ്പീസിനോട് ചേര്‍ന്ന
പാതയോരത്തെ മരത്തണലില്‍
ഞാനിരിപ്പുണ്ടാവും
ഉപേക്ഷിക്കപ്പെട്ട കുറെ
ചെരുപ്പുകള്‍ക്ക് നടുവില്‍

വരൂ .. നിങ്ങളുടെ
ചെരുപ്പുകള്‍ ഞാന്‍ തുന്നിത്തരാം
എങ്കോണിപ്പില്ലാതെ, മുഴച്ചു നില്‍ക്കാതെ
നിങ്ങളുടെ കാലിനോട് ചേര്‍ത്ത്
വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം

ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളുടെ
നിലവിളിയാണ് എന്നെ ഉണര്‍ത്തുന്നത്
ഞാനെത്ര മുറിച്ചു തുന്നിയാലും
പാകമാവറില്ല മറ്റൊരു കാലിനുമവ .

നിങ്ങളുടെ കാല്‍ ചുവട്ടിലെതുംപോഴാണ്
ജീവിതം തുടങ്ങുന്നയ്ത്
പിന്നെ
വേഗത്തിലും ദൂരത്തിലും
നിങ്ങള്‍ക്കൊപ്പം കല്ലിലും മുള്ളിലും
ചവിട്ടി കയറുന്ന പടിക്കെട്ടുകളിലും
ചെങ്കുത്ത്തിറക്കങ്ങളിലും

രാത്രിയുടെ രണ്ടാം യാമത്തില്‍
ജാരനിലെക്ക് കൂട് വിട്ടു കൂട്മാറി ,
ഒച്ച കുറക്കാന്‍
അഴിച്ചുവക്കുന്ന കയ്യാലപ്പുരതോവാഴചുവട്ടിലോ
തിരികെ വരുന്നതും കാത്ത്
ഒന്നുമറിയാത്ത പോലെ ....

ഒരിഞ്ചുപോലും മാറാതെ
നിന്നോടൊപ്പം ചെളിയിലും
ചാണകത്തിലും എന്നിട്ടും നീ ..
വാറോന്നയഞ്ഞപ്പോള്‍
വഴിവക്കിലെ പോസ്റ്റിനു കീഴെ
അല്ലെങ്കില്‍ ഓടയില്‍ .

തോല് മണക്കുന്ന തെരുവ് നായകള്‍
കടിച്ചു പറിച്ചു വാറുവേറെ,
ആത്മാവ് വേറെയായി ...

ഉപേക്ഷിക്കപ്പെട്ട ഒരുചെരിപ്പ്
രണ്ടു മാസം മുന്‍പേ ബംഗ്ലുരില്‍
ഒരുതുടം എണ്ണയ്കൊപ്പം എരിഞ്ഞമര്‍ന്നു
രണ്ടു ജോഡി കുഞ്ഞു ചെരിപ്പുകള്‍
പടിക്കല്‍ ഉറങ്ങി കിടപ്പുണ്ടായിരുന്നു .

നിങ്ങളുടെ വാറയഞ്ഞുവെങ്കില്‍
വരിക ഞാന്‍ തുന്നിതരാം കാലിനോട് ചേര്‍ത്ത് ......

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഒരു ഓര്‍കുട്ടിയന്‍ കവിത



പുറത്ത് അലറി
വിളിക്കുന്ന കാര്‍മേഘങ്ങള്ക് കീഴെ
തലയിലേറ്റിയ കുഞ്ഞുമായി ഒരമ്മ
കഴുത്തൊപ്പം വെളളത്തില്‍
.
കാട്ടിലടക്കപ്പെട്ട മറ്റൊരമ്മയും കുഞ്ഞും
ഈ ഇല തിന്നാല്‍ വിശപ്പ്‌ മാറുമോ അമ്മേ ?
മരിച്ചു പോകുമോയെന്ന് നോക്കട്ടെ
ഞാനാദ്യംതിന്നാം
.
നാട്ടു വഴികളില്‍ ചോര
മണക്കുമ്പോള്‍ ജീവന്
മതമുണ്ടോയെന്നു എനിക്കറിയില്ല
എല്ലാ ആഗസ്റ്റ്‌
പതിനഞ്ചിനും മധുരം കഴിക്കാറുണ്ട് ഞാന്‍
.
ഓണ്‍ ലൈനില്‍
ഒരു നോര്‍വേക്കാരി ചിരിച്ചു കുഴയുന്നുണ്ട്
"hi wanna trn ur wc "
ക്ഷമിക്കുക ... ഞാന്‍ തിരക്കിലാണ്

നന്ദിത; നക്ഷത്രങ്ങളില്‍ പ്രിയപ്പെട്ടവള്‍

നീ പറയാന്‍ ബാക്കി വച്ച
വാക്കുകളില്‍ നിന്നും ഒരു പൂവ് ....
നീ കാണാന്‍ കരുതി
വച്ചിരുന്ന സ്വപ്നന്ളില്‍
നിന്നും നിലാവിന്‍റെ ഒരു ചീള് ....
നീ പേറി നടന്ന നോവില്‍
നിന്നൊരു തുള്ളി കണ്ണ് നീര്‍ ...
.
ഒന്നുമൊന്നും ബാക്കി വെക്കാത്ത കുറുമ്പോടെ
നീല വിരിയിട്ട ജലകതിനിടയിലൂടെ
നിന്നെ കൂടു വിളിക്കാറുള്ള
നക്ഷത്രകൂട്ടങ്ങളില്‍ നീ മറഞ്ഞപ്പോള്‍ ..
.
പ്രിയപ്പെട്ട നന്ദിതാ നീ തോറ്റു പോയി...
നിന്‍റെ സ്വപ്നങ്ങളെ ഞങ്ങള്‍ വസന്തമെന്നു വിളിച്ചു ..
നിന്‍റെ നോവിനെ ഞങ്ങള്‍ പ്രണയം എന്ന് വിളിച്ചു ..
നീ ബാക്കിവച്ച വാക്കുകള്‍ ഞങ്ങളില്‍ കവിതകളായി ....
.
കവിതയില്‍ നിന്നും വീണു പോയ
വാക്ക് പോലെ ഒറ്റക്കിരിക്കുന്ന
നക്ഷത്രത്തെ നോക്കി
നന്ദിതാ എന്ന് വിളിച്ചുശീലിക്കുകയാണ് ഞാന്‍
.