2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നന്ദിത; നക്ഷത്രങ്ങളില്‍ പ്രിയപ്പെട്ടവള്‍

നീ പറയാന്‍ ബാക്കി വച്ച
വാക്കുകളില്‍ നിന്നും ഒരു പൂവ് ....
നീ കാണാന്‍ കരുതി
വച്ചിരുന്ന സ്വപ്നന്ളില്‍
നിന്നും നിലാവിന്‍റെ ഒരു ചീള് ....
നീ പേറി നടന്ന നോവില്‍
നിന്നൊരു തുള്ളി കണ്ണ് നീര്‍ ...
.
ഒന്നുമൊന്നും ബാക്കി വെക്കാത്ത കുറുമ്പോടെ
നീല വിരിയിട്ട ജലകതിനിടയിലൂടെ
നിന്നെ കൂടു വിളിക്കാറുള്ള
നക്ഷത്രകൂട്ടങ്ങളില്‍ നീ മറഞ്ഞപ്പോള്‍ ..
.
പ്രിയപ്പെട്ട നന്ദിതാ നീ തോറ്റു പോയി...
നിന്‍റെ സ്വപ്നങ്ങളെ ഞങ്ങള്‍ വസന്തമെന്നു വിളിച്ചു ..
നിന്‍റെ നോവിനെ ഞങ്ങള്‍ പ്രണയം എന്ന് വിളിച്ചു ..
നീ ബാക്കിവച്ച വാക്കുകള്‍ ഞങ്ങളില്‍ കവിതകളായി ....
.
കവിതയില്‍ നിന്നും വീണു പോയ
വാക്ക് പോലെ ഒറ്റക്കിരിക്കുന്ന
നക്ഷത്രത്തെ നോക്കി
നന്ദിതാ എന്ന് വിളിച്ചുശീലിക്കുകയാണ് ഞാന്‍
.

6 അഭിപ്രായങ്ങൾ:

ഹാരിസ്‌ എടവന പറഞ്ഞു...

very very nice
കവിതയില്‍ നിന്നും വീണു പോയ


വാക്ക് പോലെ ഒറ്റക്കിരിക്കുന്ന


നക്ഷത്രത്തെ നോക്കി


നന്ദിതാ എന്ന് വിളിച്ചുശീലിക്കുകയാണ് ഞാന്‍

അജ്ഞാതന്‍ പറഞ്ഞു...

"നക്ഷത്രങ്ങളില്‍ പ്രിയപെട്ടവള്‍"
ടൈറ്റില്‍ ആണ് കുടുതെല്‍ ഇഷ്ടമായത് ...
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച പാവം നക്ഷത്രം ...

m.k.khareem പറഞ്ഞു...

chanku pollunna aashayam
very very nice
aashamsakal

Midhu പറഞ്ഞു...

nalla kavitha

മൂസ എരവത്ത് കൂരാച്ചുണ്ട് പറഞ്ഞു...

നന്ദി .......................നന്ദിതയെ സ്നേഹിക്കുന്നവര്‍ക്കും ......എന്നെ വായിച്ചവര്‍ക്കും !!!!

suraj പറഞ്ഞു...

നന്ദിതക്കു വേണ്ടി...നന്ദിതയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി...ഇതിലും മനോഹരമായ ഒരു Tribute ഉണ്ടാവില്ല....



"കവിതയില്‍ നിന്നും വീണു പോയ
വാക്ക് പോലെ
ഒറ്റക്കിരിക്കുന്ന നക്ഷത്രത്തെ നോക്കി
നന്ദിതാ എന്ന് വിളിച്ചുശീലിക്കുകയാണ് ഞാന്‍"



ഒരായിരം അഭിനന്ദനങ്ങള്‍.......Mr Moosa