2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഒരു ഓര്‍കുട്ടിയന്‍ കവിത



പുറത്ത് അലറി
വിളിക്കുന്ന കാര്‍മേഘങ്ങള്ക് കീഴെ
തലയിലേറ്റിയ കുഞ്ഞുമായി ഒരമ്മ
കഴുത്തൊപ്പം വെളളത്തില്‍
.
കാട്ടിലടക്കപ്പെട്ട മറ്റൊരമ്മയും കുഞ്ഞും
ഈ ഇല തിന്നാല്‍ വിശപ്പ്‌ മാറുമോ അമ്മേ ?
മരിച്ചു പോകുമോയെന്ന് നോക്കട്ടെ
ഞാനാദ്യംതിന്നാം
.
നാട്ടു വഴികളില്‍ ചോര
മണക്കുമ്പോള്‍ ജീവന്
മതമുണ്ടോയെന്നു എനിക്കറിയില്ല
എല്ലാ ആഗസ്റ്റ്‌
പതിനഞ്ചിനും മധുരം കഴിക്കാറുണ്ട് ഞാന്‍
.
ഓണ്‍ ലൈനില്‍
ഒരു നോര്‍വേക്കാരി ചിരിച്ചു കുഴയുന്നുണ്ട്
"hi wanna trn ur wc "
ക്ഷമിക്കുക ... ഞാന്‍ തിരക്കിലാണ്

9 അഭിപ്രായങ്ങൾ:

ഹാരിസ്‌ എടവന പറഞ്ഞു...

ശരിക്കും ഒരു ഇന്റെര്‍ നെറ്റ് കവിത.
നന്നായി
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവക്കൂ

girishvarma balussery... പറഞ്ഞു...

സ്വാഗതം... ബൂലോകത്തേക്ക് .... ആശംസകള്‍... എഴുത്ത് തുടരൂ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“നാട്ടു വഴികളില്‍ ചോര മണക്കുമ്പോള്‍ ജീവന് മതമുണ്ടോയെന്നു എനിക്കറിയില്ല എല്ലാ ആഗസ്റ്റ്‌ പതിനഞ്ചിനും മധുരം കഴിക്കാറുണ്ട്“

ശക്തമായ വരികള്‍. ആശംസകള്‍.

(ഫോട്ടോ എന്തോ എനിക്ക് സഹിക്കുന്നില്ല, മൂസാ)

മൂസ എരവത്ത് കൂരാച്ചുണ്ട് പറഞ്ഞു...

നന്ദി ........ ഹാരിസ് ,ഗിരീഷ് ഭായ്, രാമചന്ദ്രന്‍ .

Fayas പറഞ്ഞു...

നല്ല വരികള്‍..
"നാട്ടു വഴികളില്‍ ചോര
മണക്കുമ്പോള്‍ ജീവന്
മതമുണ്ടോയെന്നു എനിക്കറിയില്ല"
കാലിക പ്രസക്തതിയുള്ള ഈ വരികളാണ് എനിക്ക് വളരെയധികം ഇഷ്ടപെട്ടത്.
അഭിനന്ദനങ്ങള്‍..

മനോജ് മേനോന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു...........

മനോജ് മേനോന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു...........

മൂസ എരവത്ത് കൂരാച്ചുണ്ട് പറഞ്ഞു...

ഞാനും എന്റെ സ്വപ്നങ്ങളും , കൊള്ളി കണക്കന്‍ ..... എന്നെ വായിച്ചു നോക്കിയ എല്ലാവര്‍ക്കും നന്ദി

B Shihab പറഞ്ഞു...

സ്വാഗതം... b shihab