കതിരറ്റ് കന്നിന്നുണങ്ങും
വൈകോല്‍ തുരുമ്പിനും
താന്‍, ഞാറായ നാളില്‍
നെറ്കയിലെറ്റു വാങ്ങിയ
നറു മഞ്ഞുതുള്ളിയാണോര്‍മ്മ
.
പുഴയ്ക്കു നിറവാണോര്‍മ
നിറവിന്റെയിരുപുറം വിരിയിച്ച
നൂറു നൂറ് പൂക്കളണോര്‍മ
.
ഓണത്തി നോണതപ്പനോര്‍മ
ഓണമോരിക്കലും ഉണ്ണാത്ത കോരന്
കുമ്പിളില്‍ കിട്ടുന്ന കഞ്ഞിതന്നോര്‍മ
.
മണ്ണിന്നു മഴയാണോര്‍മ
കുളിരുന്നോരായിരം തുള്ളിയായ്
പുല്‍കുന്ന പ്രണയമഴയയോരോര്‍മ
.
എന്‍ കുഞ്ഞേ ,
എനിക്ക് നീയാണോര്‍മ
നിന്നരിപല്ലര്‍ത്ത്തി നീ വിരിയിച്ച
കുഞ്ഞു പൂക്കളാണോര്‍മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
ഓര്‍മ്മകളുണ്ടായിരിക്കണം എന്നല്ലേ?
നന്നായിട്ടുണ്ട്. ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ