2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ചെരുപ്പുകുത്തി പറയുന്നതെന്തെന്നാല്‍ .......










നിങളുടെ നഗത്തിലെ
തീവണ്ടിയപ്പീസിനോട് ചേര്‍ന്ന
പാതയോരത്തെ മരത്തണലില്‍
ഞാനിരിപ്പുണ്ടാവും
ഉപേക്ഷിക്കപ്പെട്ട കുറെ
ചെരുപ്പുകള്‍ക്ക് നടുവില്‍

വരൂ .. നിങ്ങളുടെ
ചെരുപ്പുകള്‍ ഞാന്‍ തുന്നിത്തരാം
എങ്കോണിപ്പില്ലാതെ, മുഴച്ചു നില്‍ക്കാതെ
നിങ്ങളുടെ കാലിനോട് ചേര്‍ത്ത്
വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം

ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളുടെ
നിലവിളിയാണ് എന്നെ ഉണര്‍ത്തുന്നത്
ഞാനെത്ര മുറിച്ചു തുന്നിയാലും
പാകമാവറില്ല മറ്റൊരു കാലിനുമവ .

നിങ്ങളുടെ കാല്‍ ചുവട്ടിലെതുംപോഴാണ്
ജീവിതം തുടങ്ങുന്നയ്ത്
പിന്നെ
വേഗത്തിലും ദൂരത്തിലും
നിങ്ങള്‍ക്കൊപ്പം കല്ലിലും മുള്ളിലും
ചവിട്ടി കയറുന്ന പടിക്കെട്ടുകളിലും
ചെങ്കുത്ത്തിറക്കങ്ങളിലും

രാത്രിയുടെ രണ്ടാം യാമത്തില്‍
ജാരനിലെക്ക് കൂട് വിട്ടു കൂട്മാറി ,
ഒച്ച കുറക്കാന്‍
അഴിച്ചുവക്കുന്ന കയ്യാലപ്പുരതോവാഴചുവട്ടിലോ
തിരികെ വരുന്നതും കാത്ത്
ഒന്നുമറിയാത്ത പോലെ ....

ഒരിഞ്ചുപോലും മാറാതെ
നിന്നോടൊപ്പം ചെളിയിലും
ചാണകത്തിലും എന്നിട്ടും നീ ..
വാറോന്നയഞ്ഞപ്പോള്‍
വഴിവക്കിലെ പോസ്റ്റിനു കീഴെ
അല്ലെങ്കില്‍ ഓടയില്‍ .

തോല് മണക്കുന്ന തെരുവ് നായകള്‍
കടിച്ചു പറിച്ചു വാറുവേറെ,
ആത്മാവ് വേറെയായി ...

ഉപേക്ഷിക്കപ്പെട്ട ഒരുചെരിപ്പ്
രണ്ടു മാസം മുന്‍പേ ബംഗ്ലുരില്‍
ഒരുതുടം എണ്ണയ്കൊപ്പം എരിഞ്ഞമര്‍ന്നു
രണ്ടു ജോഡി കുഞ്ഞു ചെരിപ്പുകള്‍
പടിക്കല്‍ ഉറങ്ങി കിടപ്പുണ്ടായിരുന്നു .

നിങ്ങളുടെ വാറയഞ്ഞുവെങ്കില്‍
വരിക ഞാന്‍ തുന്നിതരാം കാലിനോട് ചേര്‍ത്ത് ......

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

samathikkunnu...
enganai ethokkai kazhiyunnu?

entai vayana ippol ningalil mathram othungi nilkkunnu .

santhoshamunde

joice samuel പറഞ്ഞു...

:)

Tince Alapura പറഞ്ഞു...

കൊള്ളാം......അഭിനന്ദനങ്ങള്‍

നിരക്ഷരൻ പറഞ്ഞു...

ഇവിടെ ചവറൊന്നുമല്ലല്ലോ ? മുഴുവന്‍ കവിതകളാണല്ലോ ?

ഇനിക്ക് കവിത തീരെ വഴങ്ങില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ആളായിട്ടില്ല.
:) :)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കവിത നന്നായി,
ഈദ് ആശംസകള്‍.

അജ്ഞാതന്‍ പറഞ്ഞു...

Keep going :)