സ്വപ്നങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടവന്റെ പകൽ
ഉന്മാദത്തിന്റ പറുദീസയാണ്
ഭൂതകാലത്തിന്റെ ചെതുമ്പലുകടർത്തി
ഇളംവെയിലിലുണക്കി
അവന്‍ വിരസതയകറ്റും
വെള്ളിമേഘങ്ങളോടു
മഴപ്പാറ്റകളുടെ സങ്കീർത്തനങ്ങളെ കുറിച്ചു വാചാലനാവും
കൂന്നുകളോടു മോശയുടെ പേടകത്തിലെ പിണങ്ങിയ
ഇണയെക്കുറിച്ചുള്ള
ആശങ്കകൾ പങ്കുവക്കും
യുമീമും തുമീമും വെറും വെള്ളാരങ്കല്ലുകളായിരുന്നുവെന്നു
വാതു വക്കും
മണ്ണില്‍ ചെവി ചേർത്തു
കടലിന്റെ സംഗീതം കേൾക്കും
പക്ഷേ ...
സ്വപ്നങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ടവന്റെ
രാത്രികള്‍
ശ്മശാനങ്ങളിലെ കാഞ്ഞിരം പോലെ കരഞ്ഞുകൊണ്ടേയിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ