ഞാൻ ,
മൗനം കൊണ്ട്
ജീവിതം വരച്ചവൾ
കാത്തിരിപ്പുകൊണ്ട്
പ്രണയം രുചിച്ചവൾ
അമ്പുകൊള്ളാതെ
ഹൃദയം മുറിഞ്ഞവൾ
അഗ്നി കുളിക്കാതെ
സർവ്വവും വെന്തവൾ
എങ്കിലും ലക്ഷ്മണാ . . ,
എന്റെ കണ്ണിലെ കടലാഴങ്ങളിൽ
നിന്റെ ഉപ്പു കനച്ചിരിപ്പുണ്ട്
അതു മതി ഇനിയൊരായിരം
രാമായണ കാലം കഴിയുവാനീ
ഊർമ്മിളക്ക് . . . . . . . . . . . . . . . .
 

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ